27
Tuesday
October 2020

പാലായിൽ ഇന്ന് എൽഡിഎഫ് യോഗം; മാണി സി കാപ്പന് സാധ്യത

Google+ Pinterest LinkedIn Tumblr +

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിൽ തീരുമാനമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണിയുടെ ഭൂരിപക്ഷം 5000 മാക്കി കുറച്ച മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് കൂടുതല്‍ സാധ്യത. എന്‍സിപിയും ഇന്ന് യോഗം ചേരുന്നുണ്ട്. എന്‍സിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് എല്‍ഡിഎഫ് യോഗം അംഗീകരിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി മത്സരരംഗത്ത് എത്രയും വേഗം ചുവടുറപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായതാണ് മാണി സി കാപ്പന് കൂടുതല്‍ അനുകൂല ഘടകമാകുന്നത്. നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങും.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ ആശങ്ക തുടരുകയാണ്. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരേ ജോസഫ് വിഭാഗം നല്‍കിയ സ്‌റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ജോസ് കെ. മാണി നല്‍കിയ അപ്പീലില്‍ വിധി 30ന് വരാനിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നു. യുഡിഎഫ് നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ഇരു വിഭാഗവും യോഗങ്ങള്‍ ചേര്‍ന്നിരിക്കുന്നത്. എന്നാൽ യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com