9
Sunday
May 2021

ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ ലൈഫ് ഗാഡിനെ കടലിൽ കാണാതായി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മൂന്നാർ സ്വദേശിനിയെ രക്ഷപ്പെടുത്തിയ യുവാവിനെ തിരയിൽ പെട്ട് കാണാതായി.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് വഴുതക്കാട് എയർടെൽ ഓഫീസിലെ ജീവനക്കാരിയായ യുവതി ശംഖുമുഖം ബീച്ചിനടുത്ത് കടലിൽ ചാടിയത്. ഈ സമയം ബീച്ചിലെ ലൈഫ് ഗാർഡ് ആയ ജോൺസൺ ഗബ്രിയേൽ (43) യുവതിയെ രക്ഷപെടുത്തി. എന്നാൽ ശക്തമായ തിരയിൽ അകപ്പെട്ട ജോൺസണെ കാണാതായി. കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെയും മറ്റും വിവരം അറിയിച്ചെങ്കിലും അവർ എത്താൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു.

ചെറിയതുറ സ്വദേശിയാണ് കാണാതായ ജോൺസൺ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com