25
Wednesday
November 2020

എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സ്കൂള്‍ സഹായി അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജോണ്‍സണിനെയാണ് പോക്‌സോ നിയമപ്രകാരം കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

നങ്ങ്യാര്‍കുളങ്ങരയിലെ ഒരു സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്ന ഇയാള്‍ അതേ സ്‌കൂളിൽ തന്നെയുള്ള എല്‍കെജി വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. കുട്ടിയെ ഇയാൾ മിഠായി നല്‍കി പ്രലോഭിപ്പിച്ചാണ് സ്കൂളിൽ തന്നെയുള്ള തൻ്റെ മുറിയിലേക്ക് കൊണ്ടുപോയത്. അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയോട് അമ്മ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. മുമ്പ് രണ്ട് തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രതിയെ ഹരിപ്പാട് ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com