7
Sunday
March 2021

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വരാണാസിയില്‍ മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിച്ചേക്കും

Google+ Pinterest LinkedIn Tumblr +

ലക്‌നോ: യു.പിയിലെ വരാണാസിയില്‍ ബി.ജെ.പി വിമത നേതാവും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ മോദിക്കെതിരെ എസ്.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബി.ജെ.പി എം.പിയായ ശത്രുഘ്‌നന്‍ സിന്‍ഹ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പി വിട്ട് എസ്.പിയില്‍ ചേരുമെന്നാണ് വിവരം.

ശത്രുഘ്‌നന്‍ സിന്‍ഹ മത്സരത്തിനെത്തുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് എസ്.പി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിന്‍ഹ മത്സരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com