23
Friday
April 2021

വാട്ട്സാപ് ഗ്രൂപ്പിലൂടെ സാരി വിറ്റ് പ്രിയ സമ്പാദിക്കുന്നത് ലക്ഷങ്ങൾ

Google+ Pinterest LinkedIn Tumblr +

ചെന്നൈ: വാട്ട്സപ് ഗ്രൂപ്പുകളിലൂടെ ബിസിനസ് ചെയ്ത് ലക്ഷങ്ങൾ നേടുന്ന ഈ വീട്ടമ്മ എല്ലാവർക്കും പ്രചോദനമാകുകയാണ്. ഷൺമുഖ പ്രിയ എന്ന ചെന്നൈ സ്വദേശിയാണ് ഈ യുവതി. പ്രിയ ഒരു ദിവസം 50 മുതൽ 80 വരെ സാരികൾ ഇങ്ങനെ വിൽക്കുന്നുണ്ട്. ചിലപ്പോൾ 100 ന് മുകളിലും.

2014-ൽ ആണ് ഇത്തരമൊരാശയം മനസ്സിലെത്തിയത്. തുടക്കത്തിൽ 20 സാരികളാണ് പ്രീയ വിറ്റത്. സ്വന്തമായി സാരികൾ ഡിസൈൻ ചെയ്യുകയും അത് ഇന്ത്യയ്ക്കു പുറമേ യു.എസ്, യു.കെ, ഓസ്ട്രേ ലിയ തുടങ്ങിയ രാജ്യങ്ങളിൽ വിൽക്കുകയും ചെയ്യുന്നു. യുണീക് ത്രെഡ്സ് എന്നാണ് പ്രിയ തന്റെ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. സാരികളുടെ മേന്മയിലും, വ്യത്യസ്തങ്ങളായ നിറത്തിലുമാണ് താൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് പ്രിയ പറയുന്നു.

വീടുകൾതോറും കയറിയിറങ്ങി സാരി വിൽക്കുന്ന തന്റെ ഭർത്താവിന്റെ അമ്മയിൽ നിന്നാണ് പ്രിയയ്ക്ക് ഇങ്ങനെ ഒരാശയത്തെക്കുറിച്ച് ചിന്തിക്കുവാൻ പ്രചോദനം ലഭിച്ചത്. 2014-ൽ തന്റെ മകന് മൂന്ന് മാസം പ്രായമായപ്പോൾ അമ്മ മരിച്ചു. അതുകൊണ്ട് തന്നെ വീട്ടുകാര്യങ്ങൾ നോക്കാനായി പ്രിയയ്ക്ക് തന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഒരു വരുമാന മാർഗം എന്നോണമാണ് പ്രിയ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പതുക്കെ ഈ സംരംഭം വളരാൻ തുടങ്ങി. ഇന്ന് 11 വാട്ട്സാപ്പ് ഗ്രൂപ്പുകൾ പ്രിയ കൈകാര്യം ചെയ്യുന്നു. കൂടാതെ ഒരു ഫെയ്സ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. എട്ടംഗങ്ങൾ ഈ സംരംഭത്തിന് പ്രിയയെ സഹായിക്കാനുണ്ട്.

മാർക്കറ്റിൽ കടുത്ത മത്സരമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. നല്ലൊരു ടീമിന്റെ സപ്പോർട്ടുള്ളതുകൊണ്ട് തനിക്ക് അധികം ബുദ്ധിമുട്ടില്ലാതെ വീടും, ബിസിനസും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകാനാകുന്നുവെന്ന് പ്രിയ പറയുന്നു

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com