24
Tuesday
November 2020

കൊതുകുനശീകരണ യജ്ഞം; കളക്ടറേറ്റ് പരിസരം ശുചീകരിച്ചു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട:പ്രളയാനന്തരം ഡെങ്കിപ്പനി വ്യാപനം തടയുന്നതിന്റെ ഭാഗമായി ഓഫീസിലും പരിസരത്തും കൊതുകുവളരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനുള്ള ഉറവിട നശീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി കളക്ടറേറ്റ് പരിസരത്ത് നിര്‍വഹിച്ചു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റി. അനിതാകുമാരി, കളക്ടറേറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ഉറവിട നശീകരണ യജ്ഞത്തില്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും പരിസരത്തും അതത് സ്ഥാപന മേധാവികളുടെ നേതൃത്വത്തില്‍ ഉറവിട നശീകരണം നടത്തി. നാളെ വീടുകളും പരിസരവും കൊതുകുവിമുക്തമാക്കുന്ന പ്രവര്‍ത്തനം ആസൂത്രണം ചെയ്തിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com