21
Wednesday
October 2020

വിശ്വശാന്തി ദിനാചരണം നടത്തി

Google+ Pinterest LinkedIn Tumblr +

കോന്നി: സാഹോദര്യത്തിന്റെസന്ദേശവുമായി ജനുവരി 30 ന് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തെ അന്തര്‍ദേശീയ തലത്തില്‍വിശ്വ ശാന്തി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍വ്വോദയ മണ്ഡലം കോന്നി യൂണിറ്റിന്റെ നേത്യത്വത്തില്‍കോന്നി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെഎസ്.,പി.സി.യുടേയും മറ്റ് ഗാന്ധിയന്‍സംഘടനകളുടെയും സഹകരണത്തോടെ വിശ്വശാന്തിദിനം ആചരിച്ചു.

കോന്നി ഗവ. സ്‌കൂളില്‍ അഡ്വ. റ്റി.എച്ച് സിറാജുദ്ദീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കോന്നി സബ് ഇന്‍സ്‌പെക്ടര്‍ ബിനു മഹാത്മജിയുടെ ചിത്രത്തിനു മുന്‍പില്‍ ഭദ്രദീപം കൊളുത്തി വിശ്വശാന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 72 ചിരാതുകള്‍ കത്തിച്ചു.

യോഗത്തില്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ ,സര്‍വ്വോദയ മണ്ഡലം ലോക് സേവക് ഷിബു പൂവന്‍പാറ, കോന്നിയൂര്‍ എസ്.എസ്. പിള്ള, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫിറോസ് ഖാന്‍, ഹെഡ്മിസ്ട്രസ്ഷൈലാ ബീഗം എന്‍, പി.റ്റി.എ. പ്രസിഡന്റ് അനില്‍ കുമാര്‍, എസ്.പി.സി ക്യാമ്പ് സി.പി.ഒ. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com