16
Friday
April 2021

മഹീന്ദ്ര ട്രിയോ വിപണിയിൽ; ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍

Google+ Pinterest LinkedIn Tumblr +

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലറായ മഹീന്ദ്ര ട്രിയോ പുറത്തിറങ്ങി. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയാണ് ട്രിയോ പുറത്തിറക്കിയത്. ട്രിയോ, ട്രിയോ യാരി എന്നീ മോഡലുകളാണ് ഓട്ടോ മേഖലയെ മാറ്റി മറിക്കുന്ന വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ ലിതിയം അയണ്‍ ഇലക്ട്രിക് ത്രീവീലറാണിതെന്ന് മഹീന്ദ്ര വ്യക്തമാക്കി.

ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ബെംഗളൂരൂ എക്‌സ്‌ഷോറൂം വില. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ മുന്നേറ്റമാണിതെന്ന് മഹീന്ദ്ര ഇലക്ട്രിക് ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com