ഓസ്ട്രേലിയ: പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന് കമാന്‍ഡര്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടതായി സന്ദേശം. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു പരുക്കേറ്റുവെന്നും ആയിരുന്നു അഭിലാഷ് ടോമിയുടെ സന്ദേശം. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തിരിച്ചെത്തുകയായിരുന്നു ലക്ഷ്യം. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് അഭിലാഷ് ടോമിയുടെ പായ്വഞ്ചി ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു.