4
Friday
December 2020

രാജ്യം വിടും മുന്‍പ്‌ മല്ല്യ ബിജെപി നേതാക്കളെ കണ്ടു; ആരോപണവുമായി രാഹുല്‍ ഗാന്ധി

Google+ Pinterest LinkedIn Tumblr +

ലണ്ടന്‍: വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വ്യവസായി വിജയ് മല്ല്യ രാജ്യം വിടും മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളുമായുള്ള സെഷനിലാണ് രാഹുല്‍ ഈ ആരോപണം ഉന്നയിച്ചത്.

ഏതൊക്കെ നേതാക്കളെയാണ് മല്ല്യ കണ്ടത് എന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല എന്നാൽ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വായ്പയെടുത്ത് മുങ്ങിയ മല്ല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരോട് ഉദാര സമീപനമാണ് പ്രധാനമന്ത്രി പുലര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com