23
Friday
October 2020

‘മണിയറയിലെ അശോകന്‍’ ; ചിത്രത്തിലെ പോസ്റ്റര്‍ പുറത്തിറക്കി

Google+ Pinterest LinkedIn Tumblr +

നാട്ടിൻപുറത്തെ പ്രണയവും വിവാഹവുമൊക്കെ പ്രമേയമാക്കി വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിർമ്മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തിൽ.

നീതു കൃഷ്ണന്റെ തിരിക്കഥയിൽ നവാഗതനായ ഷംസു സൈബയാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ സജാദ് കാക്കു. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, സംഗീതം ശ്രീഹരി കെ നായർ.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com