27
Friday
November 2020

മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് (63) അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുള്‍ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എയും, മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ് അബ്ദുള്‍ റസാഖ്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ കെ സുരേന്ദ്രനെ തോല്‍പ്പിച്ചാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com