25
Monday
January 2021

മരതക മുത്തായി മഞ്ജു വാര്യര്‍

Google+ Pinterest LinkedIn Tumblr +

രതക അഴകില്‍ മുത്തായി മഞ്ജു വാര്യരുടെ പുതിയ ഫോട്ടോഷൂട്ട്. നടിയുടെ പുത്തന്‍ ലുക്ക് ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മഞ്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച സ്‌റ്റൈലിഷ് ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് കൂള്‍സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജു വാരിയരുടെ ട്വന്റിട്വന്റി അവതാരം.

ഗ്രീന്‍ ബ്ലെയ്‌സറിനും പിങ്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടിനുമൊപ്പം ഓഫ് വൈറ്റ് ടീഷര്‍ട്ടും ചേര്‍ന്ന് ട്രെന്‍ഡി ലുക്കിലാണ് മഞ്ജു വാരിയര്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രീന്‍ നിറത്തിലുള്ള ഹൈവെയ്സ്റ്റ് പാന്റ്‌സാണ് ഇതിനോടു മാച്ച് ചെയ്തിരിക്കുന്നത്. അലസമായി പൂളില്‍ നില്‍ക്കുന്ന മഞ്ജുവിന്റെ ഈ ട്രെന്‍ഡി ലുക്ക് തികച്ചും പുതുമയാര്‍ന്നതാണ്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com