25
Wednesday
November 2020

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലും സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മോദി സമ്പൂര്‍ണ പരാജയമാണെന്നും മന്‍മോഹന്‍ പരിഹസിച്ചു. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ രചിച്ച ‘ഷെയ്ഡ്സ് ഓഫ് ട്രൂത്ത്’എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

വേണ്ടത്ര മുന്‍കരുതലില്ലാതെ ജി,എസ്.ടി നടപ്പിലാക്കിയത് രാജ്യത്തെ വ്യവസായ സംരംഭങ്ങളുടെ നട്ടെല്ല് തകര്‍ത്തു. രാജ്യത്തെ സാമ്പത്തിക നില തകരാറിലായി. രാജ്യത്തെ യുവജനങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് കോടി തൊഴിലിനായി നിരാശരായി കാത്തിരിക്കയാണ്. വ്യവസായ ഉത്പാദനത്തിലും കയറ്റുമതിയിലും പുരോഗമനമില്ലാതെ നില്‍ക്കുമ്പോള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിയണം. കാര്‍ഷിക പ്രതിസന്ധിയെ മറികടക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com