പത്തനംതിട്ട: ശബരിമലയിലെ സംഘർഷാവസ്ഥ മുതലെടുക്കാൻ ശ്രമം ഉണ്ടായേക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതിന് മുൻകരുതലായാണ് വാഹനങ്ങൾക്ക് പാസ്സ് ഏർപ്പെടുത്തിയതെന്നും അതുകൊണ്ട് തീർത്ഥാടകർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കിയ നടപടിക്കെതിരെ സമർപ്പിച്ച ഹർജിക്ക് മറുപടിയായിട്ടാണ് സർക്കാർ വിശദീകരണം.