പത്തനംതിട്ട: പുത്തന്‍പീടിക സെന്റ് തോമസ് മാർത്തോമാ യുവജന സഖ്യം ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മെമ്മോറിയൽ ക്രിസ്തുമസ് കരോൾ മത്സരങ്ങള്‍ ഫെലിസ് നവിഡാട് 2k18 എന്ന പേരിൽ സംഘടിപ്പിച്ചു. ഇടവക വികാരി റവ. റോഷൻ വി. മാത്യൂസ് അധ്യക്ഷത വഹിച്ചു. മാർത്തോമാ സഭാ സെക്രട്ടറി റവ: കെ. ജി ജോസഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടർ പി.ബി. നൂഹ് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഉള്ള ചികിത്സാ സഹായ വിതരണം നിര്‍വ്വഹിച്ചു.സിനിമാ താരം നിയാ ശങ്കരത്തില്‍ സമ്മാനദാനം നിർവ്വഹിച്ചു കരോൾ ക്വയർ മത്സരത്തില്‍ പട്ടമല മാര്‍ത്തോമാ ചര്‍ച്, ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമാ ചര്‍ച്, പുന്നയ്ക്കാട് ഇമ്മാനുവല്‍ മാർത്തോമാ ചര്‍ച് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള ട്രോഫിയും യഥാക്രമം 8000, 5000, 3000 രൂപയുടെ ക്യാഷ് പ്രൈസ്ഉം കരസ്ഥമാക്കി.
ക്രിസ്സ്മസ് ഫാദർ മത്സരത്തില്‍ ജിബിന്‍,തോന്ന്യാമല സെന്റ് തോമസ് മാർത്തോമാ ഇടവക, മെൽവിൻ സുനിൽ, വി. കോട്ടയം എബനേസര്‍ മാർത്തോമാ ഇടവക എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. മുതുപേഴുങ്കല്‍ സെന്റ് തോമസ് യുവജന സഖ്യം നൃത്തം അവതരിപ്പിച്ചു. റവ. മാത്യൂസ് മാത്തുണ്ണി, റവ ജോൺ ടി ജോർജ്ജ്, റവ ആശിഷ് തോമസ് ജോർജ്ജ്, റവ ഉമ്മൻ കെ ജേക്കബ്, ജീവന് ടോം തോമസ്, അനൂപ് അച്ചൻകുഞ്ഞു,ടിറ്റി റോഷൻ, സാറാ എബിന് എന്നിവര്‍ പ്രസംഗിച്ചു.