11
Tuesday
May 2021

ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം നീക്കുമെന്ന് എഡിഫൈസ്; ഫ്‌ളാറ്റ് പൊളിക്കല്‍ രണ്ടാം ഘട്ടം നാളെ

Google+ Pinterest LinkedIn Tumblr +

കൊച്ചി: മരടിലെ തകര്‍ത്ത ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം നീക്കുമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ എല്ലാം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകളുടെ സമീപത്തെ വീടുകള്‍ എല്ലാം സുരക്ഷിതമാണെന്നും വീടുകളിലേക്ക് കോണ്‍ക്രീറ്റ് പാളികള്‍ പതിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണവും വിജയകരമായി പൊളിച്ചു നീക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷമാണ് ഇന്ന് മരടിലെ രണ്ട് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കിയത്. അവശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ നാളെ പൊളിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടേയും സഹായത്തോടെയാണ് മരടിലെ രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൊളിച്ചു നീക്കിയത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com