4
Friday
December 2020

മരട്‌ ഫ്ലാറ്റ്‌; സ്ഫോടക വസ്തു നിറയ്‌ക്കല്‍ പൂര്‍ത്തിയായി

Google+ Pinterest LinkedIn Tumblr +

കൊച്ചി: മരടില്‍ പൊളിക്കാനുള്ള ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. പൊളിക്കാന്‍ ഏറ്റെടുത്ത മൂന്ന് ഫ്ലാറ്റുകളും സ്ഫോടനത്തിന് സജ്ജമായതായി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശനിയാഴ്ച പകല്‍ 11ന് എച്ച്‌2ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയമാണ് ആദ്യം പൊളിക്കുക. 10.30ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55നാണ് രണ്ടാമത്തെ സൈറണ്‍. 10.59ന് സ്ഫോടനത്തിന് നിര്‍ദേശം നല്‍കുന്ന അവസാന സൈറണും മുഴങ്ങും. 11.10ന് സ്ഫോടനം കൃത്യമായി നടന്നെന്നും പ്രശ്നങ്ങളില്ലെന്നും ഉറപ്പാക്കുന്നതോടെ മറ്റൊരു സൈറണ്‍ മുഴങ്ങും. 12ഓടെ സമീപ റോഡുകള്‍ പൊതുജനങ്ങള്‍ക്ക്‌ തുറന്നു നല്‍കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com