30
Friday
October 2020

മരടിലെ ഫ്‌ളാറ്റുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ആയുസ്സ്; പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു

Google+ Pinterest LinkedIn Tumblr +

കൊച്ചി: കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഫ്‌ളാറ്റ് പൊളിക്കുന്നതിനാല്‍ സ്ഥലത്ത് നാളെ രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം അഞ്ച് വരെ പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് ജില്ലാ കലക്ടര്‍.

മോക്ക് ഡ്രില്‍ വിജയകരമായതോടെ നാളെ രാവിലെ 11 മണിക്ക് തന്നെ ആദ്യ ഫ്‌ളാറ്റ് നിലം പതിക്കും. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുക. എന്നാല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും വീടുകള്‍ക്ക് കേട് പാടുകള്‍ സംഭവിക്കുമോയെന്ന് ആശങ്കയിലാണ് പരിസരവാസികള്‍.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com