2
Tuesday
March 2021

മാര്‍ട്ടിനെസ് ബാഴ്സലോണയിലേക്ക് ഇല്ല, ഇന്ററില്‍ തുടരും

Google+ Pinterest LinkedIn Tumblr +

ലൗട്ടാരോ മാര്‍ട്ടിനെസിനെ ഈ സീസണില്‍ ബാഴ്സലോണ സ്വന്തമക്കില്ല എന്ന് ഉറപ്പായി. താരന്‍ ഇന്റര്‍ മിലാനില്‍ തന്നെ തുടരും എന്ന് ലൗട്ടാരോ മാര്‍ട്ടിനെസിന്റെ ഏജന്റ് വ്യക്തമാക്കി. ഉടന്‍ ഇന്റര്‍ മിലാനില്‍ മാര്‍ട്ടിനെസ് കരാര്‍ ഒപ്പുവെക്കാന്‍ സാധ്യത ഉണ്ട് എന്നും ഏജന്റ് പറഞ്ഞു. മാര്‍ട്ടിനെസ് റയല്‍ മാഡ്രിഡുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ട്ടിനെസിനെ സ്വന്തമാക്കാന്‍ ബാഴ്സലോണ ജനുവരി മുതല്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്റര്‍ ചോദിക്കുന്ന വലിയ തുക നല്‍കാന്‍ ഇല്ലാത്തത് കൊണ്ട് ബാഴ്സലോണ ട്രാന്‍സ്ഫറില്‍ നിന്ന് പിറകോട്ട് പോവുക ആയിരുന്നു. പകരം ബാഴ്സലോണ ലിയോണ്‍ താരം ഡിപായുമായി കരാര്‍ ധാരണയില്‍ എത്തുകയും ചെയ്തു. നേരത്തെ മാര്‍ട്ടിനെസിനായി 70 മില്യണോളം ബാഴ്സലോണ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ഇന്റര്‍ അംഗീകരിച്ചിരുന്നില്ല‌

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com