4
Friday
December 2020

വാഹന വിപണിയില്‍ ലാഭം കൊയ്ത് മാരുതി വിറ്റാര ബ്രെസ

Google+ Pinterest LinkedIn Tumblr +

ഇന്ത്യന്‍ വാഹനവിപണിയെ കീഴടക്കി മാരുതിയുടെ വിറ്റാര ബ്രെസ. 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടാണ് മാരുതി കുതിക്കുന്നത്. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.

എസ് യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലെ കരുത്തനെന്ന പേരില്‍ ബ്രെസ നിരത്തില്‍ കുതിക്കുകയാണ്അതെ സമയം ഇതുവരെ 5,08,673 യൂണിറ്റുകളുടെ വില്‍പ്പന നടത്തിയെന്നാണ് കമ്പനി വാദം. വിപണിയില്‍ എത്തി ആദ്യ 12 മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം യൂണിറ്റ് വില്‍പന കൈവരിക്കാന്‍ ബ്രെസയ്ക്ക് സാധിച്ചിരുന്നു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com