30
Monday
November 2020

മേട്രൺ കം റസിഡന്റ് ട്യൂട്ടർ; വാക്-ഇൻ-ഇന്റർവ്യൂ നാലിന്

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ, ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ) മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽക്കാലികമായാണ് നിയമനം. വൈകിട്ട് നാലു മുതൽ രാവിലെ എട്ടു വരെയാണ് ജോലി സമയം. ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് ഒക്ടോബർ നാലിന് രാവിലെ 11ന് മിനി സിവിൽസ്റ്റേഷൻ (അനക്സ്) ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികജാതി വികസന വകുപ്പ് ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂയിൽ പങ്കെടുക്കാം. ഫോൺ: 0477-2252548.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com