28
Saturday
November 2020

എം സി എം സി സെല്‍ ഉദ്ഘാടനം ചെയ്തു

Google+ Pinterest LinkedIn Tumblr +

ഇടുക്കി : ലോക്‌സഭാ ഇലക്ഷന്‍ 2019 ന്റെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച എം സി എം സി സെല്ലിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ നിര്‍വഹിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകള്‍ കണ്‍െണ്ടത്തി നടപടി സ്വീകരിക്കല്‍, മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കല്‍ എന്നിവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മറ്റി (എം സി എം സി ) യുടെ പ്രധാന ചുമതലകള്‍ . ഉദ്ഘാടന യോഗത്തില്‍ എ ഡി എം അനില്‍ ഉമ്മന്‍, സബ് കളക്ടര്‍ ഡോ. രേണു രാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജോസ് ജോര്‍ജ്, ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി എം എന്‍. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com