നോയിഡ: പാല്‍പാക്കറ്റുകള്‍ മോഷ്ടിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. വഴിയരികില്‍ ഇറക്കിവച്ചിരിക്കുന്ന പാല്‍പാക്കറ്റുകള്‍ ആരും കാണാതെ എടുത്ത് പോകുകയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.
പോലീസ് ജീപ്പ് നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥന് റോഡിനരികിലിരിക്കുന്ന പാല് പെട്ടികളില്‍ നിന്ന് മോഷണം നടത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പാല് പായ്ക്കറ്റുകള്‍ എടുത്ത് പോലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൊടുക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.