24
Sunday
January 2021

പൊതുജനങ്ങള്‍ക്ക് മില്‍മ ഡയറി സന്ദര്‍ശിക്കാം

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍ : ഡോ. വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ നവംബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നവംബര്‍ 25, 26 തീയതികളില്‍ മില്‍മ കണ്ണൂര്‍ ഡയറി സന്ദര്‍ശിക്കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി മാനേജര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം നാല് മണി വരെ മുന്‍കൂട്ടി അനുമതി തേടാതെതന്നെ പൊതുജനങ്ങള്‍ക്ക് ഡയറി സന്ദര്‍ശിക്കാം. ഉപഭോക്താക്കള്‍ക്ക് ഡയറി കോമ്പൗണ്ടില്‍ സജ്ജമാക്കിയ പ്രത്യേക കൗണ്ടറിലൂടെ മില്‍മ ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. ഈ തീയതികളില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോമ്പൗണ്ടിലും പൊതുജനങ്ങള്‍ക്ക് മില്‍മ ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കുന്നതിന് സ്‌പെഷ്യല്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com