വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വി വി വസന്തകുമാറിന്റെ വീട്ടില്‍ മന്ത്രി എ കെ ബാലന് ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11.30 നാണ് മന്ത്രിയെത്തുക.
വസന്തകുമാറിന്റെ കുടുംബത്തിന് സഹായ ധനം നല്കുന്ന കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന് വ്യക്തമാക്കിയിരുന്നു. ദുബായിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ വസന്തകുമാറിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ പി ജയരാജന് വ്യക്തമാക്കി. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വസന്തകുമാറിന്റെ കുടുംബത്തിന് നല്കുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും.