25
Sunday
October 2020

മന്ത്രി ജി. സുധാകരന്റെ ഭാര്യ സര്‍വ്വകലാശാലയിലെ ഡയറക്ടര്‍ പദവി രാജിവച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വ്വകലാശാലയിലെ പദവി രാജിവച്ചു. നിയമനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചത്. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തനിക്കും ഭര്‍ത്താവിനും ഇത് വലിയ കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നും ജൂബിലി നവപ്രഭ വ്യക്തമാക്കി. ആരുടേയും ശുപാര്‍ശ പ്രകാരമല്ല തന്റെ നിയമനം നടന്നതെന്നും പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ജൂബിലി നവപ്രഭ പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com