24
Saturday
October 2020

മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം എത്തുന്നത് അഞ്ച് ഭാഷകളിൽ

Google+ Pinterest LinkedIn Tumblr +

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിന്നൽമുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്കു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽമുരളി. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രമാണിത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലുള്ള അഞ്ച് പോസ്റ്ററുകളാണ് പുറത്തുവിട്ടിട്ടുള്ളത്. അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ.

ഗോദയ്ക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്.

ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.

മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com