9
Sunday
May 2021

സ്വന്തം മിസൈല്‍ ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച് പൈലറ്റ്മാര്‍ക്ക് ധീരതാ പുരസ്‌കാരം

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ഫെബ്രുവരി 27ന് ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ തകര്‍ന്നുവീണ എംഐ 17 ഹെലികോപ്റ്ററിലെ പൈലറ്റുമാരായിരുന്ന സ്‌ക്വാഡ്രണ്‍ ലീഡര്‍മാരായ നിനദ് അനില്‍ മാന്‍ദവ്ഗ്‌നേ, സിദാര്‍ത്ഥ് വഷിഷ്ട് എന്നിവര്‍ക്ക് ധീരതാ പുരസ്‌കാരം.

ഇന്ത്യന്‍ വ്യോമസേനയുടെ സ്വന്തം മിസൈല്‍ ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണാണ് ഇരുവരും മരിച്ചത്. റിപബ്ലിക് ദിനത്തിലാണ് വായുസേനയുടെ ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്.

ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു എംഐ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫിസര്‍ കമാന്‍ഡിങ്ങിനെ നീക്കിയിരുന്നു.

ശ്രീനഗര്‍ എയര്‍ബേസില്‍നിന്ന് വിക്ഷേപിച്ച ഇസ്രയേല്‍ നിര്‍മിത മിസൈല്‍ സ്‌പൈഡര്‍ ആക്രമണത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് വ്യോമസേനയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മിസൈല്‍ തൊടുത്തതിലെ അപാകതയാണ് വ്യോമസേനയുടെ എംഐ-17 കോപ്ടര്‍ തകര്‍ന്ന് സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമെന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫെബ്രുവരി 27ന് വിക്ഷേപിച്ച് വെറും 12 സെക്കന്റിനുള്ളിലാണ് മിസൈല്‍ യുദ്ധവിമാനം തകര്‍ത്തത്. മിസൈല്‍ തൊടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയുമില്ലായിരുന്നുവെന്ന് എയര്‍ഫോഴ്‌സ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. മിസൈലിന്റെ ആക്രമണ പരിധിക്കുള്ളിലാണ് യുദ്ധവിമാനമെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com