21
Wednesday
October 2020

കാണാതായ സി.ഐ നവാസിനെ കണ്ടെത്തി

Google+ Pinterest LinkedIn Tumblr +

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവാസിനെ കണ്ടെത്തി. തമിഴ്നാട് റെയില്‍വേ പൊലീസാണ് നവാസിനെ കണ്ടെത്തിയത്. നാഗര്‍കോവില്‍-കോയമ്ബത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. കേരള പോലീസ് സംഘത്തോടൊപ്പം അദ്ദേഹം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് നവാസിനെ കാണാതായത്. നവാസിനെ കാണാനില്ലെന്ന് കാണിച്ച്‌ കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പടെ അറിയിപ്പ് നല്‍കിയിരുന്നു. നവാസിന്റെ സ്വിച്ച്‌ ഓഫ് ചെയ്ത മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ഓണാക്കിയിട്ടുണ്ട്. എന്നാല്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും അദ്ദേഹത്തെ വിളിക്കേണ്ടന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മാനസിക സംഘര്‍ഷം കണക്കിലെടുത്താണിത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ പി.എസ്. സുരേഷുമായി വയര്‍ലെസില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ പീ‍ഡനത്തെത്തുടര്‍ന്നാണ് സിഐ നവാസ് നാട് വിട്ടതെന്നാരോപിച്ച്‌ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. നവാസിനെ കണ്ടെത്താന്‍ ഡിസിപി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കമ്മിഷണര്‍ വിജയ് സാഖറെ ചുമതലപ്പെടുത്തിയിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com