കോഴിക്കോട്: ജില്ലാപഞ്ചായത്ത് 2013 മുതല്‍ സ്ക്കൂളുകളില്‍ നടത്തിവരുന്ന വൃക്കരോഗനിര്‍ണ്ണയ ക്യാമ്പിന്റെ ഈ അധ്യയനവര്‍ഷത്തെ ആദ്യ ക്ലിനിക്കിന്റെ ഉദ്ഘാടനം ബാലുശ്ശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ 47 പേര്‍ക്ക് യൂറിന്‍ ഷുഗറും 120 പേരില്‍ യൂറിന്‍ ആല്‍ബുമിനും 73 പേരില്‍ ബ്ലഡ് ക്രിയാറ്റിനും കണ്ടെത്തിയിരുന്നു.
തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഡയാലിസിസ്, വൃക്ക മാറ്റിവെക്കല്‍ പോലുള്ള ചെലവേറിയതും ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കു ന്നതുമായ അവസ്ഥയിലെത്തിച്ചേരാതെ സാധാരണ ജീവിതം തുടരാന്‍ സാധിക്കും. വൃക്കരോഗം എല്ലാപ്രായക്കാരിലും വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ മൊബൈല്‍ ക്ലിനിക്കിന്റെ സാമൂഹ്യ പ്രാധാന്യം വളരെ ഏറെയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ റീജ മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്നേഹസ്പര്‍ശം ജോ.കണ്‍വീനര്‍ ബ.എസ്.സനാഥ്, പ്രിന്‍സിപ്പാള്‍ ഇസ്മായില്‍ കുട്ടി മാസ്റ്റര്‍, ഹെഡ്മിസ്ട്രസ്സ് രജനി, പി.ടി.എ. പ്രസിഡണ്ട് ജാഫര്‍ രാരോത്ത്, ഡോ.ഫാത്തിമ, നെജ്മുദ്ദീന്‍, ഇഖ്റ ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ് പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു. റസ്ഡന്റ്സ് അസോസിയേഷന്, ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവിടങ്ങളിലും ക്ലിനിക്ക് സൗജന്യ സേവനം നടത്തുണ്ട്. ഇഖ്റ ഹോസ്പിറ്റലും മലബാര്‍ ഗോള്‍ഡും സ്നേഹസ്പര്‍ശവും സംയുക്തമായാണ് ക്ലിനിക്ക് നടത്തിവരുന്നത്.