10
Saturday
April 2021

കാലവര്‍ഷം; അടിയന്തിര നടപടികളുമായി ജില്ലാ ഭരണകൂടം

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: കുട്ടനാട് ഉള്‍പ്പടെയുളള എല്ലാ താലൂക്കുകളിലും ആരംഭിച്ച എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡി.എം.ഒയുടെ നേതൃത്തില്‍ മെഡിക്കല്‍ ടീം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി ഫ്ളോട്ടിങ്ങ് ഡിസ്പെന്‍സറികളുടെ സേവനം ലഭ്യമാക്കാന്‍ ഡി.എം.ഒയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യ സാധനങ്ങള്‍ തടസ്സം കൂടാതെ എത്തിക്കുന്നതിന് സിവില്‍ സപ്ലൈസ്, സപ്ലൈകോ ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടി സ്വീകരിക്കണം. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഇറിഗേഷന്‍ വകുപ്പ് നല്‍കിയിട്ടുണ്ട്. കലവൂര്‍ കാട്ടൂര്‍ പളളിയുടെ വടക്ക്, നല്ലാനിക്കല്‍, വളഞ്ഞവഴി വ്യാസാ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ താത്ക്കാലിക നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.

കുട്ടനാട് പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു ഡെപ്യുട്ടി കളക്ടറെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. കുട്ടനാട് താലൂക്കില്‍ കിടങ്ങറ കെ.സി. ജെട്ടിയില്‍ യാത്രക്കാര്‍ക്ക് ബോട്ടുയാത്ര ദുര്‍ഘടമായതിനാല്‍ കാവാലം വഴിയുളള എല്ലാ ബോട്ടുകളും ജെട്ടിയില്‍ എത്തി പോകുന്നതിന് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.

കെ.സി. ജെട്ടിയില്‍ ഗര്‍ഭിണികള്‍ക്കും, രോഗികള്‍ക്കും ബോട്ടുയാത്ര ദുര്‍ഘടമാകുന്ന സാഹചര്യത്തില്‍ പോലീസ് ബോട്ട് കെ.സി. ജെട്ടിയില്‍ സജ്ജമാക്കുന്നതിനും, ആവശ്യത്തിന് പോലീസിനെ നിയോഗിക്കുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കാനും യാഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ദുരന്തനിവാരണത്തിനായി എന്‍.ഡി.ആര്‍.എഫ് ടീം എത്തുന്നതിന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിനാല്‍ എന്‍.ഡി.ആര്‍.എഫ് ടീം ജില്ലയില്‍ എത്തുന്നുണ്ട്. ടീമിന്റെ ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും താലൂക്ക് കണ്‍ട്രോള്‍ റൂമിനെയും, ജില്ലാ കണ്‍ട്രോള്‍ റൂമിനെയും 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ:1. ജില്ലാ കളക്ടേറ്റ് കണ്‍ട്രോള്‍റൂം 0477 2238630. താലൂക്ക് കണ്‍ട്രോള്‍റൂം അമ്പലപ്പുഴ- 0477 225377, ചേര്‍ത്തല- 0478 2813103, താലൂക്ക് കുട്ടനാട്- 0477 2702221, ചെങ്ങന്നൂര്‍- 0479 2452334, മാവേലിക്കര- 0479 2302216, കാര്‍ത്തികപ്പളളി- 0479 2412797.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com