26
Tuesday
January 2021

പുതുവര്‍ഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം നാളെ : ആകാംക്ഷയോടെ കാത്തിരുന്ന് ശാസ്ത്ര ലോകം

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലെ ആദ്യ ചന്ദ്രഗ്രഹണത്തെ വരവേല്‍ക്കാനൊരുങ്ങി ശാസ്ത്രലോകം. നാളെ ദൃശ്യമാകുന്ന പെന്യൂബ്രല്‍ ചന്ദ്രഗ്രഹണം അഥവാ വൂള്‍ഫ് മൂണ്‍ എക്ലിപ്സ് എന്ന ചന്ദ്ര ഗ്രഹണത്തിന് സാക്ഷിയാകാനാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണമാണ് ഇത്. ചന്ദ്രഗ്രഹണ സമത്ത് സൂര്യനും ചന്ദ്രനുമിടയ്ക്കായിരിക്കും ഭൂമി സഞ്ചരിക്കുക. ആ സമയം ഇരുട്ടിലായിരിക്കും ഭൂമി. പെന്യൂബ്രല്‍ അഥവാ വൂള്‍ഫ് മൂണ്‍ എക്ലിപ്സിന്റെ സമയത്ത് ഭൂമിയുടെ ഭ്രമണ പഥത്തിന് പുറത്തുള്ള നിഴലിലൂടെ ചന്ദ്രന്‍ സഞ്ചരിക്കും. പൂര്‍ണമായും ഇരുട്ടിലായിരിക്കും ആ സമയം. ഭൂമി ഈ സമയം സൂര്യവെളിച്ചം ചന്ദ്രനിലെത്താതെ മറച്ചുപിടിക്കും. ഈ വര്‍ഷം നടക്കുന്ന നാല് ചന്ദ്രഗ്രഹങ്ങണങ്ങളിലൊന്നാണ് നാളെ ദൃശ്യമാകുക.

നാളെ രാത്രി 10.37 മുതല്‍ പുലര്‍ച്ചെ 2.42 വരെ ചന്ദ്രഗ്രഹണം ദൃശ്യമാകും. നാല് മണിക്കൂര്‍ അഞ്ച് മിനുട്ട് വരെയാണ് ദൈര്‍ഘ്യം. അതേസമയം ഒരു പ്രത്യേക ഉപകരണത്തിന്റെയും സഹായമില്ലാതെ തന്നെ ചന്ദ്രഗഹണം കാണാന്‍ സാധിക്കും. ആകാശത്തേക്ക് നോക്കിയാല്‍ തന്നെ ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ദക്ഷിണ അമേരിക്ക, പസഫിക്ക്, ഇന്ത്യന്‍ മഹാസമുദ്രം, അത്ലാന്റിക്, ആര്‍ട്ടിക്ക് തുടങ്ങിയ മേഖലകളിലെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമാകും. അടുത്ത ചന്ദ്രഗ്രഹണങ്ങള്‍ ജൂണ്‍ 5, ജൂലായ് 5, നവംബര്‍ 30 എന്നീ ദിവസങ്ങളിലാണ് ദൃശ്യമാകുക.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com