മെക്സിക്കോ സിറ്റി: ഏഴു പതിറ്റാണ്ടിനു ശേഷം ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ ഇടതുപക്ഷം അധികാരത്തിലെത്തി. ഇടതു നേതാവ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ (അംലോ) പുതിയ പ്രസിഡന്റായി ചുമതലയേറ്റു.
മെക്സിക്കോ സിറ്റിയുടെ മുന്‍ മേയറാണ് 65 കാരനായ ഒബ്രദോര്‍. വെനിസ്വേല പ്രസിഡന്റ് നികോളാസ് മഡുറോ, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.