തിരുവനന്തപുരം: ഇല്ലനോയി സര്‍വകലാശാലയും കേരളത്തിലെ വിവിധ സ്ഥാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു. സര്‍വകലാശാലയുടെ പ്രസിഡന്റ് ഡോ. തിമോത്തി കിലീന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഐ.ഐ.ഐ.എം.കെ, ഐ.സി.ടി അക്കാഡമി തുടങ്ങിയവയുമായി വിവിധ മേഖലകളില്‍ ഇല്ലനോയി സര്‍വകലാശാല സഹകരിക്കും. മെഡിക്കല്‍ ഇമേജിംഗ്, സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഐ.ഐ.ഐ.എം.കെയുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരള സ്കില്‍ ഡെലിവറി പ്ലാറ്റ്ഫോമിനു വേണ്ടി മികച്ച കോഴ്സ് ഉള്ളടക്കം തയ്യാറാക്കും.