9
Sunday
May 2021

മലയോര വികസന സംഗമം; സന്നദ്ധ പ്രവർത്തകരുടെ യോഗം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള മലയോര പ്രദേശത്തിന്റെ സമഗ്ര വികസനം മുൻനിർത്തിയും വികസന കുതിപ്പിനു വഴിവെക്കുന്ന 21 വർഷം മുമ്പ് തുടക്കം കുറിച്ച എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ തുടങ്ങി കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ, തെന്മല, കുളത്തൂപ്പുഴ,പാലോട്, നെടുമങ്ങാട്, വഴി തിരുവനന്തപുരം വരെയുള്ള ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും കോട്ടയം-എരുമേലിയിൽ അനുവദിച്ച നിർദ്ദിഷ്ഠ വിമാനത്താവള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബറിൽ കോട്ടയത്ത് നടക്കുന്ന “മലയോര വികസന സംഗമം”ത്തിനു മുന്നോടിയായി രണ്ടു പദ്ധതികളുടെയും പരിധിയിൽവരുന്ന ബ്ലോക്ക്/നഗരസഭകളിലെ സന്നദ്ധസംഘടനകൾ , സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം അതാത് പ്രദേശങ്ങളിൽ ചേരുന്നു.

താല്പര്യമുള്ള സന്നദ്ധസംഘടനകൾ, സന്നദ്ധപ്രവർത്തകർ പേരും മേൽവിലാസവും ഫോൺ നമ്പറും സെന്റ് ചെയ്യുക. ജില്ലാ- ബ്ലോക്ക്/ നഗരസഭ എന്നിവ കൂടി ചേർക്കുക.

85478 82543, 88484 48933 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് കോ-ഓഡിനേറ്റർ ഷിബു വട്ടപ്പാറ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com