28
Wednesday
October 2020

മുല്ലപ്പെരിയാർ; 139 അടിയായി കുറക്കില്ലെന്ന്​ തമിഴ്​നാട്​

Google+ Pinterest LinkedIn Tumblr +

ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൻ്റെ ജ​ല​നി​ര​പ്പ്​ 139 അ​ടി​യാ​യി കുറക്കില്ലെന്ന് ത​മി​ഴ്​​നാ​ട്​ ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീർ ​​സെ​ൽ​വം. ഞാ​യ​റാ​ഴ്​​ച തേ​നി ജി​ല്ല​യി​ലെ കു​മ​ളി റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. ഡാ​മി​ൽ​നി​ന്ന്​ നി​ല​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട് 25 ദി​വ​സം മു​മ്പ്​ സാങ്കേ​തി​ക വി​ദ​ഗ്​​ധ​രു​ടെ സം​ഘം ഡാം ​സ​ന്ദ​ർ​ശി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തി ഡാ​മി​ൻ്റെ ബ​ലം ഉ​റ​പ്പു​വ​രു​ത്തു​ക​യും പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്നും 142 അ​ടി​വ​രെ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ത്താ​മെ​ന്നും റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. ഡാ​മി​ൻ്റെ ബ​ലം സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി പ​രി​ശോ​ധ​ന ന​ട​ന്നു. ആ​ശ​ങ്ക​യി​ല്ല. ജ​ല​നി​ര​പ്പ്​ 139 അ​ടി​യാ​യി കു​റ​ക്കു​ന്ന പ്ര​ശ്​​ന​മേ​യി​ല്ല. ഭൂ​ക​മ്പം ഉ​ണ്ടാ​യാ​ലും ഡാ​മി​ന്​ ത​ക​ർ​ച്ച സം​ഭ​വി​ക്കി​ല്ല. കേ​ര​ള​ത്തി​ൽ ന​മ്മു​ടെ സ​ഹോ​ദ​ര​ന്മാ​ർ ത​ന്നെ​യാ​ണു​ള്ള​ത്. കേ​ര​ള​ത്തെ​യും ത​മി​ഴ്​​നാ​ടി​നെ​യും വേ​ർ​തി​രി​ച്ചു​കാ​ണു​ന്നി​ല്ല. പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ന്​ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ സ​ഹാ​യം ഒ​ഴു​കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഡാ​മി​ലെ ജ​ല​നി​ര​പ്പ്​ 139 അ​ടി​യാ​യി കു​റ​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com