23
Friday
October 2020

മുത്തലാഖ് ബിൽ ലോക്‌സഭയില്‍ പാസായി; പാസ്സാക്കിയത് പ്രതിപക്ഷ പാര്‍ട്ടികളുടെ എതിർപ്പോടെ

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ചർച്ചകൾക്കൊടുവിൽ മുത്തലാഖ് ബിൽ വോട്ടെടുപ്പിലൂടെ ലോക്സഭ പാസാക്കി. മൂന്ന് തലാഖുക്കള്‍ ഒരുമിച്ചു ചൊല്ലി മുസ്ലിം ഭാര്യമാരെ ഒഴിവാക്കുന്നത് ഇനി നിയമവിരുദ്ധനവും ക്രിമിനല്‍ കുറ്റവും. മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സാക്കിയതോടെ പുതിയ ചരിത്രമാണ് കുറിക്കപ്പെട്ടത്. ബില്ലിനെ അനുകൂലിച്ച് 245 പേരും എതിർത്ത് 11 പേരും വോട്ടുചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ബില്ലിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ബില്‍ മതത്തിനോ വിശ്വാസങ്ങള്‍ക്കോ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും നീതിയും ഉറപ്പാക്കുകയാണ് ബില്ലിലുടെ ലക്ഷ്യമിടുന്നത്.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാം. ഭാര്യയ്‌ക്കോ രക്തബന്ധമുള്ളവര്‍ക്കോ വിവാഹം വഴി ബന്ധുക്കളായവര്‍ക്കോ മാത്രമേ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയൂ. ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാമെന്നതായിരുന്നു നേരത്തെ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥ. ഭാര്യ ആവശ്യപ്പെട്ടാല്‍ മജിസ്ട്രേറ്റിന് കേസ് ഒത്തുതീര്‍പ്പാക്കാം. രണ്ട് കക്ഷികള്‍ക്കും ചേര്‍ന്ന് കേസ് പിന്‍വലിക്കാം. ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാം. തീരുമാനം മജിസ്ട്രേറ്റിന്റേതായിരിക്കും. തുടങ്ങിയവയാണ് പുതിയ വ്യവസ്ഥകള്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com