കൊച്ചി: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതോടെ മുത്തൂറ്റിലെ തൊഴിലാളികളുടെ ചര്‍ച്ച പരാജയപ്പെട്ടു. സിഐടിയു നേതാക്കള്‍ മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നും തെഴിലാളികള്‍ സമരം തുടരുമെന്നും എളമരം കരീം പറഞ്ഞു. ജീവനക്കാരെ തിരിച്ചെടുത്ത ശേഷം തുറന്ന ചര്‍ച്ചയാകാമെന്നും കരീം വ്യക്തമാക്കി. ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തില്‍ ലേബര്‍ ഒഫീസറുടെ മുന്നിലായിരുന്നു ചര്‍ച്ച.
സംസ്ഥാനത്തെ 43 ശാഖകളില്‍ നിന്ന് യൂണിയന് സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സിഐടിയുവിന്റെ നേതൃത്വത്തിലൂള്ള പണിമുടക്ക്. കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി നല്‍കിയത്. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടില്‍ നല്‍കുകയും ചെയ്തിരുന്നു.