25
Sunday
October 2020

മുത്തൂറ്റ് സമരം; സമവായ ചര്‍ച്ച പരാജയപ്പെട്ടു; സമരം തുടരും

Google+ Pinterest LinkedIn Tumblr +

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ച് ചേർത്ത സമവായ ചർച്ച പരാജയപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു 4 മണിക്കൂർ നീണ്ട ചർച്ച. ചില കാര്യങ്ങളിൽ കൂടി ധാരണയിൽ എത്താനുണ്ടെന്നും ചർച്ച തുടരുമെന്നും മന്ത്രി അറിയിച്ചു.

ബോണസും തടഞ്ഞുവെച്ച ശമ്പളവും നൽകാമെന്ന് കമ്പനി അധികൃതർ സമരസമിതിയെ അറിയിച്ചു. എന്നാൽ ശമ്പള വർദ്ധനവടക്കമുള്ള കാര്യങ്ങളിൽ മാനേജ്മെന്‍റ് ഒത്തുതീർപ്പിന് തയ്യാറായില്ലെന്നാണ് സമരസമിതിയുടെ ആരോപണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com