പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിച്ച വരട്ടാറിന് ദേശീയ അംഗീകാരം. റിവൈവല്‍ ഓഫ് റിവര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സതേണ്‍ ഡിസ്ട്രിക്ട് കാറ്റഗറിയിലാണ് നാഷണല്‍ വാട്ടര്‍ അവാര്‍ഡ്സ് വരട്ടാറിനെ തേടിയെത്തിയത്.ഇന്ത്യയിലെ ജലവിഭവങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര ജലവിഭവ മന്ത്രാലയം ജലസ്രോതസുകളെ സംരക്ഷിക്കുന്നതിനും, രാജ്യത്ത് ജലസ്രോതസുകള്‍ ഉണ്ടാക്കുകയെന്നതും ലക്ഷ്യമിട്ട് നല്കി വരുന്ന അവാര്‍ഡാണ് നാഷണല്‍ വാട്ടര്‍ അവാര്‍ഡ്സ്. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 25 ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
വരട്ടാറിന് ദേശീയ അംഗീകാരം
Share.