27
Friday
November 2020

ദേശീയപാത വികസനം; ഭൂമിയ്ക്ക് സെന്റ് ഒന്നിന് 11,74,515 വരെ നഷ്ടപരിഹാരം

Google+ Pinterest LinkedIn Tumblr +

മലപ്പുറം: ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമികളുടെയും കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുളള നിര്‍മിതികളുടെയും വിലനിര്‍ണ്ണയിച്ച് ഉത്തരവായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ 2012ലെ പ്ലിന്ത് ഏരിയ റേറ്റ് അടിസ്ഥാനമാക്കിയാണ് കെട്ടിടങ്ങള്‍ക്കും മറ്റ് നിര്‍മ്മിതികള്‍ക്കും വില കണക്കാക്കുന്നത. അതുകൊണ്ട് 2018 ലേക്ക് ബാധകമായ 40 ശതമാനം വര്‍ദ്ധനവ് ലഭിക്കുന്നതാണ്. വര്‍ദ്ധിച്ച തുകയുടെ 12.5 ശതമാനം വൈദ്യൂതീകരണ ചിലവായും അനുവദിക്കും.

വാണിജ്യ കെട്ടിടങ്ങള്‍ക്ക് പ്ലബിങ് ചെലവുകള്‍ക്കായി നാല് ശതമാനവും താമസകെട്ടിടങ്ങള്‍ക്ക് 12 ശതമാനവും അധിക തുക അനുവദിക്കും. ഇത്തരത്തില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഫ്രെയിംഡ് കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിയ്ക്ക് പരമാവധി 5,757 രൂപ നഷ്ടപരിഹാരം ലഭിക്കും. വാണിജ്യ വിഭാഗത്തില്‍പ്പെട്ട ഒരു നില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിയ്ക്ക് 4,545 രൂപയും ഇരുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിയ്ക്ക് 4,333 രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

കോണ്‍ക്രീറ്റിലുളള ഒരു നില താമസകെട്ടിടത്തിന് വൈദ്യൂതികരണ പ്ലബിങ് തുകയടക്കം ഒരു ചതുരശ്ര അടിയ്ക്ക് 4,145 രൂപയും ഇരു നില താമസ കെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര അടിയ്ക്ക് 4,015 രൂപയും നഷ്ടപരിഹാരം ലഭിക്കും. ഓടിട്ട ഒരു നില കെട്ടിടത്തിന് ഒരു ചതുരശ്ര അടിയ്ക്ക് 3,756 രൂപയും ഇരു നില താമസ കെട്ടിടത്തിന് ഒരു ചതുരശ്ര അടിയ്ക്ക് 3,659 രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.

കിണര്‍ ചുറ്റുമതില്‍ ഉള്‍പ്പെടെയുളള എല്ലാവിധ നിര്‍മിതികള്‍ക്കും ഈ വര്‍ഷത്തെ നിര്‍മാണ ചിലവിന്റെ ഇരട്ടി തുകയാണ് നഷ്ടപരിഹാരം. കെട്ടിടങ്ങളുടെയും നിര്‍മിതികളുടെയും കാലപഴക്കം വിലനിര്‍ണ്ണയത്തെ ബാധിക്കില്ല. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. അതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക.

ഭൂമിയുടെ വില നിശ്ചയിക്കുന്നത് വിവിധ കാറ്റഗറികളിലായിട്ടാണ്. നിലവിലെ ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന പുരയിടം വിഭാഗത്തില്‍പ്പെട്ട ഭൂമിയെ ഒന്നാം കാറ്റഗറിയായും തരം മാറ്റിയ ഭൂമിയെ രണ്ടാം കാറ്റഗറിയായും നിലവില്‍ പാടമായി കിടക്കുന്ന ഭൂമിയെ മൂന്നാം കാറ്റഗറിയായും തിരിച്ചിരിക്കുന്നു. പുതിയ ബൈപ്പാസ് വരുന്ന സ്ഥലങ്ങളില്‍ ഭൂമികളെ ഇത്തരത്തില്‍ കാറ്റഗറി നാല്് മുതല്‍ ആറ് വരെയും തരം തിരിച്ചിട്ടുണ്ട്. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ അടിസ്ഥാന വിലയുടെ ഇരട്ടി തുകയും ഗ്രാമ പ്രദേശങ്ങളില്‍ അടിസ്ഥാന തുകയുടെ 2.4 മടങ്ങും നഷ്ട പരിഹാരം ലഭിക്കും. 3 A വിജ്ഞാപനത്തിന് മൂന്ന് വര്‍ഷം മുമ്പ് 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സമാനമായ ഭൂമികളുടെ മുഴുവന്‍ ആധാരങ്ങളും പരിശോധിച്ച് പരമാവധി വില കാണിച്ച പകുതി ആധാരങ്ങളിലെ ശരാശരി ഭൂവിലയാണ് അടിസ്ഥാന വിലയായി കണക്കാക്കുന്നത. 3 A വിജ്ഞാപനതീയതി മുതല്‍ അവാര്‍ഡ് തീയതിവരെ അടിസ്ഥാന വിലയില്‍മേല്‍ 12 ശതമാനം വര്‍ദ്ധനവും അനുവദിക്കുന്നതാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com