23
Friday
October 2020

ദേശീയ റോഡ് സുരക്ഷാ വാരാചരണം തൊടുപുഴയില്‍ ആരംഭിച്ചു

Google+ Pinterest LinkedIn Tumblr +

ഇടുക്കി: കേരള മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 30-ാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. തൊടുപുഴ എ പി ജെ അബ്ദുല്‍ കലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹനാപകടരഹിത തൊടുപുഴ എന്ന ലക്ഷ്യത്തോടെ നടത്തുന്ന വഴിക്കണ്ണ് എന്ന പദ്ധതി വളരെ പ്രശംസനീയമാണെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു.

ഇടുക്കി ജില്ലാ സബ് ജഡ്ജ് ദിനേശ് എം പിള്ള അധ്യക്ഷനായിരുന്ന ചടങ്ങില്‍ തൊടുപുഴ മുനിസിപ്പാലിറ്റി ആക്ടിങ് ചെയര്‍മാന്‍ സി കെ ജാഫര്‍ മുഖ്യാതിഥി ആയിരുന്നു. ഇടുക്കി ആര്‍ ടി ഒ ആര്‍ രാജീവ്, ജോയിന്റ് ആര്‍ ടി ഒ എം ശങ്കരന്‍ പോറ്റി, ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ടോജോ എം തോമസ്, തൊടുപുഴ ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ യു എന്‍ പ്രകാശ്, ഐ എം എ പ്രസിഡന്റ് സി വി ജേക്കബ്, ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി മാളിയേക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍, ട്രാക്ക് സെക്രട്ടറി സണ്ണി തെക്കേക്കര സംസാരിച്ചു. കൂടാതെ ഡ്രൈവിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്കായി എ എം വി ഐ ആശാകുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com