24
Saturday
October 2020

ദേശീയ പണിമുടക്ക് തുടങ്ങി; ട്രെയിനുകള്‍ തടയുന്നു, കെ.എസ്.ആര്‍.ടി.സി സര്‍വീസ് മുടങ്ങി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പലയിടത്തും റെയില്‍ ഗതാഗതം തടസപ്പെടുത്തുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ പല സര്‍വീസുകളും മുടങ്ങി. പമ്പയിലേക്കുള്ള കെഎസ്‌ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്.

ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികള്‍ പ്രത്യക്ഷമായും പരോക്ഷമായും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഫലത്തില്‍ ബന്ദിന് സമാനമായിരിക്കുകയാണ് പണിമുടക്ക്. പൊതുഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയവയടക്കം പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com