28
Saturday
November 2020

ദേശീയ വനിതാ ഹോക്കി ചാമ്പ്യഷിപ്പ്: വിളംബര മത്സരങ്ങള്‍ തുടങ്ങി

Google+ Pinterest LinkedIn Tumblr +

കൊല്ലം : ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സംഘാടക സമിതിയുടെ സഹകരണത്തോടെ ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടത്തിയ മത്സരങ്ങള്‍ എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേശീയതല മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക വഴി തലമുറകളുടെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ പകരാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹോക്കി വിഷയമാക്കി കാന്‍വാസ് ഡ്രോയിംഗ്, ചിത്രരചന, പെയിന്റിംഗ് മത്സരങ്ങളാണ് നടത്തിയത്. വിജയികള്‍ക്ക് 10,000, 5,000, 3,000 രൂപ ക്രമത്തിലാണ് സമ്മാനം. ഉദ്ഘാടന ദിവസത്തെ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ക്ക് 10,000 രൂപ ഓണറേറിയവും നല്‍കും. ഡി.ടി.പി.സി സെക്രട്ടറി എസ്. സന്തോഷ്‌കുമാര്‍, എക്‌സിക്യൂട്ടീവ് ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com