പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായ നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി രണ്ട് ലക്ഷത്തി ആയ്യായിരത്തി മുന്നൂറ്റി അറുപത് കോഴിമുട്ടകള്‍ ജില്ലയില്‍ എത്തിച്ചു. കമ്മിറ്റി പ്രതിനിധികളില്‍ നിന്നും തിരുവല്ല ആര്‍ഡിഒ ടി.കെ വിനീത് മുട്ടകള്‍ ഏറ്റുവാങ്ങി.
പുളിക്കീഴ്, കോയിപ്രം, മല്ലപ്പള്ളി, റാന്നി, ഇലന്തൂര്‍, പന്തളം, പറക്കോട്, കോന്നി എന്നിവിടങ്ങളിലെ ഐസിഡിഎസ് കേന്ദ്രങ്ങളില്‍ മുട്ടകള്‍ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. ഇവ പ്രളയബാധിതമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അങ്കണവാടി ജീവനക്കാര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും.