28
Saturday
November 2020

ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാൻ പുതിയ കമ്മറ്റി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പ്രകൃതിലോല പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ആവാസ വ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ച് ഗൗരവമുള്ള ഒരു പഠനം നടത്താൻ പുതിയ കമ്മറ്റി. ജലവിഭവ എഞ്ചീനീയറിങ് വിദഗ്ധൻ കൂടിയായ കേരള സ്റ്റേറ്റ് സയൻസ് ആൻറ് ടെക്‌നോളജി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറും സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ പ്രൊഫ. കെ പി സുധീർ ആണ് സമിതിയുടെ കൺവീനർ. ഇതിനുപുറമെ ഈ സമിതിയിൽ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിൽ സീനിയർ തസ്തികയിൽ ഉണ്ടായിരുന്നവർ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി തുടങ്ങിയവർ ഈ സമിതിയിൽ അംഗമായിരിക്കും. ഈ സമിതി മൂന്ന് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

കമ്മറ്റി പരിഗണിക്കുന്ന വിഷയങ്ങൾ

1. അതിതീവ്രമഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാനുള്ള കാരണങ്ങളും അവയുടെ പ്രേരണാ ഘടകങ്ങളും.

2. തീവ്രമായ മണ്ണിടിച്ചൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിനുള്ള രീതികളും സൂചകങ്ങളും പരിശോധിക്കുകയും അത്തരം ദുരന്തങ്ങളും അതിൻറെ അനന്തരഫലങ്ങളും കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക.

3. പ്രളയദുരന്തമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിക്കുകയും, അത്തരം ദുരന്തങ്ങൾ കുറയ്ക്കാനുള്ള പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക.

4. ഭൂവിനിയോഗം ദുരന്താഘാത ശേഷി താങ്ങാനുള്ളതാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.

റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കമ്മറ്റിക്ക് ആവശ്യമെങ്കിൽ ദേശീയ, അന്തർദേശീയ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിനുശേഷം ‘ബിൽഡ് ബാക്ക് ബെറ്റർ’- എന്ന ലക്ഷ്യത്തോടെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് നടപ്പാക്കിവരുന്നത്. ഇതിനായി ഡെച്ച് സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി ‘റൂം ഫോർ റിവർ’– പ്രോജക്ട് തുടങ്ങിയ പരിപാടികൾ നടപ്പാക്കിവരികയാണ്. ഇതിന്റെ പുരോഗതി സർക്കാർ തലത്തിൽ വിലയിരുത്തുന്നുമുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com