27
Friday
November 2020

ആറ് മണിക്കൂര്‍ നീണ്ട നാടകീയ രംഗം; കെജരിവാള്‍ പത്രിക സമര്‍പ്പിച്ചു

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു.

നിരവിധിയാളുകളാണ് പത്രിക സമര്‍പ്പിക്കാനായി എത്തിയത്. എന്നാല്‍ തിരക്ക് കാരണം ടോക്കണ്‍ വിതരണ സംവിധാനത്തെ ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് ലഭിച്ചത് 45 ാമത്തെ നമ്പര്‍.

ആറ് മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നൂറിലധികം സ്ഥാനാര്‍ഥികളാണ് അവസാന ദിവസമായ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്.

എന്നാല്‍ ഇവരില്‍ പലരും അരവിന്ദ് കെജ്രിവാള്‍ പത്രിക സമര്‍പ്പിക്കുന്നത് തടയാന്‍ ബിജെപി നിയോഗിച്ചവരാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com