20
Tuesday
October 2020

ഫയര്‍ ആന്റ് റെസ്‌ക്യൂവിന് പുതിയ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട:ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ പുതിയ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ദേവസ്വം ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തിരഘട്ടങ്ങളില്‍ സേവനം ഉടന്‍ ലഭ്യമാകാനാണിത്. സന്നിധാനത്തെ വിവിധ ഹോട്ടലുകള്‍, അന്നദാനം, മെസ് എന്നിവിടങ്ങളിലെ പാചക തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും അഗ്‌നിശമനസേന ക്ലാസ് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സേനാംഗങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ വിലയിരുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com