ഇന്‍സ്റ്റാഗ്രാം വഴി പരസ്യം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി തന്നെ വാങ്ങാനുള്ള സൗകര്യമാണ് ഇപ്പോള്‍ പുതിയതായി ഒരുക്കിയിരിക്കുന്നത്. ബ്രാന്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവെക്കുമ്പോള്‍ അതില്‍ ഒരു പ്രൊഡക്റ്റ് ടാഗ് നല്കാന് സാധിക്കും. ഈ ടാഗില്‍ ക്ലിക്ക് ചെയ്താല്‍ ആ ഉല്‍പ്പന്നത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഉല്‍പ്പന്നത്തിന്റെ വില അടക്കമുള്ള വിവരങ്ങള്‍ അതിലുണ്ടാവും.ഇന്‍സ്റ്റാഗ്രാമിലെ എക്സ്പ്ലോര്‍ പേജില്‍ നിങ്ങള്‍ക്കായി നിര്‍ദേശിക്കുന്ന ഉല്‍പ്പന്നങ്ങളും കാണാന്‍ സാധിക്കും.
ഇന്‍സ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ
Share.